ഭിന്നശ്ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി പീറ്റര്‍ കുളങ്ങരയും സുഹൃത്തുക്കളും; 100 ഇലക്ട്രിക്ക് ചെയർ പദ്ധതി ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു

ചിക്കാഗോ : ജന്മനാട്ടിലെ നിർദ്ധനരും, നിരാലംബരുമായ ഭിന്നശ്ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കരുതലും, കൈത്താങ്ങുമാവുകയാണ് ചിക്കാഗോയിലെ ഒരു കൂട്ടം മലയാളികള്‍. ഭിന്നശ്ശേഷിക്കാരായ 100 കുട്ടികള്‍ക്ക് ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ചിക്കാഗോയില്‍ വെച്ച് ചാണ്ടി ഉമ്മന്‍ നിര്‍വ്വഹിച്ചു. ജനുവരിയില്‍ കോട്ടയത്തുവെച്ചായിരിക്കും വീല്‍ ചെയര്‍ വിതരണം നടക്കുക എന്ന് പദ്ധതിയുടെ സംഘാടകനായ പീറ്റര്‍ കുളങ്ങര അറിയിച്ചു. പീറ്റര്‍ കുളങ്ങരയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒപ്പം ചിക്കാഗോ സോഷ്യൽ ക്ലബ്, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ, ഫോമാ ചിക്കാഗോ റീജിയൻ എന്നി സംഘടനകളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 

ചിക്കാഗോയിലെ സെന്റ്മേരീസ് ഹാളില്‍ നടന്ന ചടങ്ങില്‍ മാനി കരികുളം, തോമസ്[ജോപ്പായി] പുത്തേത്ത് എന്നിവരില്‍ നിന്നും ആദ്യ തുക കൈപ്പറ്റിയാണ് ചാണ്ടി ഉമ്മൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. മുൻ എം.എൽ.എ വി.പി സജീന്ദ്രൻ,  ഫാ. സിജു മുടക്കോടിയിൽ, ഫാ.എബി തരകന്‍, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ്  കോട്ടൂർ, സിബി കദളിമറ്റം, റോയ് നെടുംചിറ, ടോമി ഇടത്തിൽ  എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജെയ്‌ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കുറ്റ്‌ , സിറിയക് കൂവക്കാട്ടിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്‌ , ബിനു പൂത്തുറയിൽ, ബിജോയ് പൂത്തുറയിൽ, സജി മുല്ലപ്പള്ളി, സാബു കൈതക്കത്തൊട്ടിയിൽ, ജോജോ ഇടകര, ഡോ. സാൽബി ചേന്നോത്ത്‌, സാജു കണ്ണമ്പള്ളി, ജോസ് പിണർക്കയിൽ, രാജു പിണർക്കയിൽ, ജോർജ് പണിക്കർ, മനോജ് വഞ്ചിയിൽ, ബിജു കിഴക്കേക്കുറ്റ്‌ എന്നിവരും പദ്ധതിയിൽ പങ്കാളികളായി.

Malayalees of Chicago are working for a wheelchair project to help differently abled children