
മമ്മൂട്ടി നായകനായി ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തി. ഇന്നു മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകന് കാണാനാകും. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഒരു കൊലപാതകവും അത് തെളിയിക്കാനായി മമ്മൂട്ടി അടങ്ങുന്ന നാല്‍വര്‍ സംഘത്തെ നിയോഗിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം ഇതര ഭാഷാ അഭിനേതാക്കളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
സെപ്റ്റംബർ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വലിയ പ്രൊമോഷനൊന്നുമില്ലാതെ എത്തിയ കണ്ണൂർ സ്‌ക്വാഡിന് തുടക്കത്തിൽ തന്നെ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. റോബി വർഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.
നടനും സംവിധായകന്റെ സഹോദരനും കൂടിയായ റോണി വർഗീസും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കൂടിയായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ദുൽഖറിന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്.
മമ്മൂട്ടിക്കും തിരക്കഥാകൃത്ത് റോണിക്കുമൊപ്പം അസീസ്, കിഷോർ കുമാർ, വിജയരാഘവൻ, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ധ്രുവൻ, തുടങ്ങിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Mammootty movie Kannur Squad released in OTT Disney Hot star