
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാനായ രതീഷാണ് മരിച്ചത്. കുത്തേറ്റയുടന്‍ തന്നെ രണ്ടാം പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
വെള്ളം കൊടുക്കാന്‍ വേണ്ടി പോയപ്പോഴായിരുന്നു ആന പാപ്പാനെ ആക്രമിച്ചത്. തുമ്പിക്കൈക്കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നു. ഇന്ന് ഒന്നാം പാപ്പാന്‍ അവധിയായിരുന്നു. മൂന്ന് വര്‍ഷമായി ഒന്നാംപാപ്പനും രതീഷുമാണ് ആനയെ പരിചരിച്ചിരുന്നത്. 25 വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് കൊമ്പനെ എഴുന്നള്ളിച്ച് തുടങ്ങിയത്.