നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററിന് നേരെ കല്ലേറ് നടത്തി യുവാവ്. കേന്ദ്രസർക്കാരിന്റെ വീക്ഷിത് ഭാരത് പരിപാടിയുടെ പോസ്റ്ററിന് നേരെയാണ് യുവാവിന്റെ കല്ലേറ്. പോസ്റ്ററിൽ മോദിക്കൊപ്പം മറ്റ് ബിജെപി നേതാക്കളുമുണ്ട്.
നാഗ്പൂരിലെ ചന്ദ്രമണി ബസ് സ്റ്റോപ്പിൽ സ്ഥാപിച്ച പോസ്റ്ററിന് നേരെ യുവാവ് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുപ്പത് വയസോളം പ്രായം തോന്നിക്കുന്ന യുവാവ് താൻ സഞ്ചരിച്ചിരുന്ന ബൈക്ക് പാർക്ക് ചെയ്ത് എത്തിയ ശേഷം പോസ്റ്ററിലേക്കും പ്രത്യേകിച്ച് മോദിയുടെ ചിത്രത്തിലേക്കും കല്ലെറിയുന്നത് കാണാം.
നാഗ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള വെറുപ്പ് എന്ന തലക്കെട്ടോടെ ഗുജറാത്ത് കോൺഗ്രസ് ചെയർമാൻ ഹിതേന്ദ്ര പിതാഡിയ സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കുവച്ചു.