മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു; അഫ്സ്പാ ആറുമാസത്തേക്ക് നീട്ടി

ഇംഫാൽ: അഫ്‌സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തതിനെ തുടര്‍ന്നാണ് നടപടി. തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അഫ്‌സ്പാ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല.

വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ വ്യാപകമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തിനായി സായുധ സേനയെ ഉപയോഗിക്കണമെന്നാണ് അഫ്‌സ്പാ സംബന്ധിച്ച വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ആയുധധാരികളെന്ന് സംശയിക്കുന്നവര്‍ മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അഫ്‌സ്പാ നിയമം പ്രഖ്യാപിച്ചത്.

മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ജൂലൈ മാസത്തില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതശരീരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്ന് മണിപ്പൂരിൽ പ്രതിഷേധം ഉയർന്നിരുന്നു.

More Stories from this section

family-dental
witywide