മണിപ്പുർ വീണ്ടും അശാന്തം: കുക്കി സംഘടനയെ സർക്കാർ നിരോധിച്ചു

ന്യൂഡൽഹി : മണിപ്പൂർ വീണ്ടും അശാന്തമാകുന്നു. മണിപ്പൂർ സർക്കാർ കുക്കി സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു.

മണിപ്പുരിൽ മ്യാന്മർ അതിർത്തി നഗരമായ മോറെയിൽ പൊലീസിനുനേരെ ബോംബാക്രമണവും വെടിവയ്‌പും നടന്നു. ഐജി തെംതിങ്‌ നഗസാങ്‌വ, ഡിഐജി ജോഗേഷ്ചന്ദ്ര ഹാവോബിജം എന്നിവരുടെ വാഹനവ്യൂഹത്തിനു നേരെയാണ് ബോംബേറുണ്ടായത്. കഴിഞ്ഞ ദിവസം സബ്‌ഡിവിഷണൽ പൊലീസ്‌ ഓഫിസർ ചിങ്‌തം ആനന്ദ്‌ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്‌ അന്വേഷിക്കാൻ പോയ ഉദ്യോഗസ്ഥർക്കുനേരെയാണ്‌ ആക്രമണം. മൂന്നു കമാൻഡോകൾക്ക് വെടിയേറ്റു. സംഘർഷത്തെതുടർന്ന്‌ സംസ്ഥാനത്ത്‌ ഇന്റർനെറ്റ് നിരോധനം അഞ്ചുവരെ സർക്കാർ നീട്ടി.  
മോറെയിലെ ഹെലിപാഡ്‌ നിർമാണത്തിന്റെ സുരക്ഷാ മേൽനോട്ടത്തിനിടെയാണ് പൊലീസുദ്യോഗസ്ഥൻ ചിങ്‌തം ആനന്ദിനെ വെടിവച്ചുകൊന്നത്.  കൊലപാതകത്തിൽ 44 കുക്കി വിഭാഗക്കാരെ കസ്റ്റഡിയിലെടുത്തെന്ന്‌ പൊലീസ്‌ അറിയിച്ചു. അക്രമികൾക്കായുള്ള തിരച്ചിലിന്റെ മറവിൽ വാഹനങ്ങളും വീടുകളും പൊലീസ്‌ തീവച്ചുനശിപ്പിച്ചുവെന്ന്‌ കുക്കികൾ ആരോപിച്ചു. സംഘർഷ സാധ്യതയുള്ളതിനാൽ യുവാക്കൾ പരമാവധി ആയുധങ്ങൾ സംഭരിക്കണമെന്ന്‌ കുക്കി വിമതർ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

Manipur govt. bans kuki organization, fresh violence erupts in Manipur

More Stories from this section

family-dental
witywide