‘പിണറായി വിജയന്റെ ഗുണ്ടകള്‍ക്ക് പൊലീസ് ഉമ്മ നല്‍കും, മറ്റുള്ളവരുടെ തലതല്ലിപൊളിക്കും’; മറിയക്കുട്ടി ബിജെപി വേദിയില്‍

തൃശ്ശൂര്‍: ന്യൂനപക്ഷ മോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നപരിപാടിയില്‍ പങ്കെടുത്ത് മറിയക്കുട്ടി. പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഭിക്ഷ യാചിച്ച് പ്രതീകാത്മക സമരം നടത്തിയതിനെത്തുടര്‍ന്നാണ് മറിയക്കുട്ടി ശ്രദ്ധിക്കപ്പെടുന്നത്. ബിജെപി വേദിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മറിയക്കുട്ടി നടത്തിയത്.

പിണറായി വിജയന്റെ ഭരണം ജനങ്ങള്‍ക്ക് മടുത്തെന്നും ഈ ഭരണത്തെ കേരളം കടലില്‍ മുക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. സമരം ചെയ്തവരെ തല്ലിയ പൊലീസുകാര്‍ക്ക് ജനം മാര്‍ക്കിട്ടിട്ടുണ്ട്. പിണറായി വിജയന്റെ ഗുണ്ടകള്‍ക്ക് പൊലീസ് ഉമ്മ നല്‍കും. മറ്റുള്ളവരുടെ തലതല്ലിപൊളിക്കും. ഇവിടുത്തെ ജനങ്ങള്‍ക്ക് അരി കിട്ടുന്നില്ല. പെന്‍ഷന്‍ കിട്ടുന്നില്ല. പഠിച്ച കുട്ടികള്‍ക്ക് ജോലി കിട്ടുന്നില്ല. പിണറായി വിജയന്റെ ഗുണ്ടകള്‍ക്കാണ് ഇവിടെ ജോലി കിട്ടുന്നത്.

പ്രധാനമന്ത്രി മോദിയാണ് അരി തരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ നാട് രക്ഷപ്പെടുമെന്നും മറിയക്കുട്ടി പറഞ്ഞു. സിപിഐഎം ഒഴികെ ആര് വിളിച്ചാലും താന്‍ അവരുടെ വേദികളില്‍ പോകുമെന്നും മറിയക്കുട്ടി പറഞ്ഞു.

More Stories from this section

family-dental
witywide