കലിഫോർണിയ തീരത്ത് സുനാമി സമാനമായ കടൽക്ഷോഭം; 8 പേർക്ക് പരുക്ക്

തെക്കൻ കലിഫോർണിയ തീരത്ത് സുമാനിക്കു സമാനമായ കടൽക്ഷോഭം. 40 അടി ഉയരത്തിൽ ആഞ്ഞുവീശിയ തിരമാലകൾ തീരത്ത് ഭീതി പരത്തി. ബീച്ചിൽ ഉണ്ടായിരുന്ന ഒരുപാട് പേർ തിരമാലക്കിടയിൽ പെട്ടെങ്കിലും അവരെ രക്ഷപ്പെടുത്തി. 8 പേർക്ക് പരുക്കേറ്റിറ്റുണ്ട് വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കടൽഭിത്തി തകർത്ത് കയറിവന്ന കൂറ്റൻ തിരമാലകൾ തീരത്തുണ്ടായിരുന്ന റസ്റ്ററൻ്റുകൾക്കും ഹോട്ടലുകൾക്കും കേടുപാടു വരുത്തി.

സുമാനിയിൽ സംഭവിച്ചതുപോലെ കരയിൽ ഏറെ ദൂരത്തേക്ക് വെള്ളം കയറി വരുന്ന അവസ്ഥയുണ്ടായി. ഹോട്ടൽ നടത്തിപ്പുകാരും പ്രദേശവാസികളും ഇതിനു മുമ്പ് ഇത്തരമൊരു അവസ്ഥ അഭിമുഖീകരിച്ചിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. തിരയിൽ ഒഴുകിപ്പോയവരെ തീര രക്ഷാ സേന രക്ഷപ്പെടുത്തി .

പസഫിക് സമുദ്രത്തിലുണ്ടായ ചുഴലി കൊടുങ്കാറ്റാണ് ഇതിനു കാരണം എന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അത് ഇന്നും തുടരും കലിഫോർണിയ ,ലോസാഞ്ചലൻസ് തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കനത്ത മഴ ഉണ്ടായേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. കാറ്റിൻ്റെ തീവ്രത കുറഞ്ഞെങ്കിലും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സർഫിങ് നടത്തരുതെന്നും ബീച്ചിനു സമീപമുള്ള പാറകൂട്ടങ്ങളിൽ കയറരുത് എന്ന് പ്രത്യേക മുന്നറിയിപ്പ് നൽകുന്നുണ്ട്.

Massive Waves Crashes California Coastal line