ഓക്ലഹോമ: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ 2021-ൽ ചന്ദ്ര ക്രറ്റ്സിംഗർ(24) കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ ഒക്‌ലഹോമ സിറ്റിയിലെ കോളെർട്ട് ബോയ്ഡിനെ ജൂറി ശിക്ഷിച്ചു. ഒരു ഫസ്റ്റ് ഡിഗ്രി നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കോളെർട്ട് ബോയ്ഡ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. പ്രതി 47 വർഷം തടവ് അനുഭവിക്കേണ്ടിവരും.
കേസിന് ആസ്പദമായ സംഭവം നടന്നത് 2021 ലാണ്. ക്രിസ്മസിന് രണ്ട് ദിവസം മുൻപ് മക്ലെയിൻ കൗണ്ടിയിൽ ബോയ്ഡ് എസ്‌യുവി പിന്നിലേക്ക് ഓടിച്ച് എതിരെ വാഹനത്തിൽ ഇടിപ്പിച്ചു. അപകടത്തിൽ ചന്ദ്ര ക്രറ്റ്സിംഗർ(24) കൊല്ലപ്പെട്ടു. ഇവർക്ക് ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരിമാർ രക്ഷപ്പെട്ടു.
സംഭവം നടന്ന അവസരത്തിൽ പ്രതി മദ്യപിച്ചിരുന്നതായി കോടതി കണ്ടെത്തി. പ്രതിക്കെതിരെ നരഹത്യ,മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ തടയാനാകുമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നതിന് എതിരെയുള്ള ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നതെന്ന് ജില്ലാ അറ്റോർണിയുടെ ഓഫിസ് പറഞ്ഞു.