ക്നോക്സ് ക്നാനായ കൂട്ടായ്മ ഓണം ആഘോഷിച്ചു

മെൽബണ്‍ : ഓസ്ട്രേലിയായുടെ സാംസ്കാരിക തലസ്ഥാനമായ മെൽബണിലെ ഫൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാൻട്രീനയിൽ പ്രവർത്തിക്കുന്ന ക്നോക്സ് ക്നാനായ കൂട്ടായമ വർണ്ണശബളമായ ഓണാഘോഷം നടത്തി. ബെയ്സൻ സീനിയർ സിറ്റിസൺ ഹാളിൽ വച്ച് നടന്ന ഓണാഘോഷ പരിപാടികൾ സൈമൺ മഗലത്ത് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ശിങ്കാരി മേളവും, താലപ്പൊലിയും, മുത്തുകുടകളുടെ അകമ്പടിയോടെയും മാവേലിത്തമ്പുരാനെ ഘോഷയാത്രയായി സ്റ്റേജിലേക്ക് ആനയിച്ചു.

മാസ്റ്റർ റായൻ സിജീഷിന്റെ സന്ദേശം എവരിലും കൗതുകമുണർത്തി. തുടർന്ന് ക്നോക്സിലെ വനിതകൾ അവതരിപ്പിച്ച തിരുവാതിര താളലയത്തോടെ കാണികൾ ആസ്വദിച്ചു, ഇവർ ഉണ്ടാക്കി കൊണ്ട് വന്ന ഓണസദ്യാവിഭവങ്ങൾ വളരെ രുചികരമായി. തുടർന്ന് നടന്ന ഓണപാട്ടുകൾ, കുട്ടികളുടെ നൃത്തം, ആവേശകരമായ വടംവലി കാണികളിൽ ഹരം പകർന്നു. നിറപകിട്ടാർന്ന അത്തപൂക്കളം കുടുംബ ഫോട്ടോകൾക്ക് പ്രകാശമുണർത്തി.

തുടർന്ന് വിപുലമായ ഓണസദ്യയ്ക്ക് ഫിലിപ്പ് ജോർജ്, ജെയിംസ് ജെക്കബ് മണിമല തുടങ്ങിയവർ നേതൃത്വം നൽകി. മലയാളിയുടെ ഉത്സവമാണ് ഓണം. ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷം കൂടിയാണ് ഓണം. 

More Stories from this section

family-dental
witywide