ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ അനുകരിച്ചത് വന്‍ വിവാദമാകുകയും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം വിഷയം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ മറുപടിയുമായി പ്രതിപക്ഷം രംഗത്ത്. മിമിക്രി ഒരു കലയാണെന്നും പണ്ട് പ്രധാനമന്ത്രി പോലും ലോക്സഭയില്‍ മിമിക്രി ചെയ്തിട്ടുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി കല്യാണ്‍ ബാനര്‍ജി. ഞാന്‍ അത് നിങ്ങള്‍ക്ക് കാണിച്ചുതരാമെന്നും ഞങ്ങള്‍ അത് ഗൗരവമായി എടുത്തിരുന്നില്ലെന്നും എം.പി വിശദീകരിച്ചു.
മാത്രമല്ല, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം ഞങ്ങളുടെ മുന്‍ ഗവര്‍ണറായിരുന്നുവെന്നും അദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ വൈസ് പ്രസിഡന്റാണെന്നും ബാനര്‍ജി വിശദീകരിച്ചു.