കൊല്ലം: വിനായകന്‍ ഒരു കലാകാരനാണ്, പൊലീസ് സ്റ്റേഷനില്‍ നടത്തിയത് ഒരു കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കലാകാരന്മാര്‍ക്ക് ഇടയ്ക്കിടെ കലാപ്രവര്‍ത്തനം വരും. അത് പൊലീസ് സ്റ്റേഷനായി പോയെന്നേയുളളു. നമ്മള്‍ അതില്‍ സങ്കടപെട്ടിട്ട് കാര്യമില്ല എന്നും സജി ചെറിയാന്‍ പറഞ്ഞു.
കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലെ സാംസ്‌കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. നടന്‍ വിനായകന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം വെക്കുകയും സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ നടത്തിയത് ഒരു കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് സജി ചെറിയാന്‍ പറഞ്ഞത്.