ഗർഭിണിയായ യുവതിയും കാമുകനും മരിച്ച നിലയിൽ

ടെക്സസ് ∙ ഗർഭിണിയായ യുവതിയെയും കാമുകനെയും മരിച്ച നിലയിൽ കണ്ടെത്തി. സവാന നിക്കോൾ സോട്ടോ എന്ന യുവതിയെയും കാമുകൻ മാത്യു ഗുരേരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത് സംഭവം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് എസ്എപിഡി മേധാവി പറഞ്ഞു.

പ്രസവത്തിനു ശനിയാഴ്ച ആശുപത്രിയിൽ ഹാജരാകേണ്ട സവാനയേയും മാത്യുവിനേയും കാണാതായിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരെയും വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

വടക്കു പടിഞ്ഞാറൻ സാൻ അന്റോണിയോയിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ പാർക്കിങ് ലോട്ടിൽ കാർ കണ്ടെത്തിയതായി ആരോ വീട്ടുകാരെ അറിയിക്കുകയായിരുന്നു. മൂന്ന് നാല് ദിവസമായി കാർ പാർക്കിങ് സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു.