
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്.
കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയത്. മൂന്ന് പേരും വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർഥികളാണ്. സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങിയത്.
missing students were found at Kanyakumari
Tags: