രണ്ടു രാജ്യം മോദി സൃഷ്ടിക്കുന്നു, ഒന്ന്‌ അദാനിക്ക് മറ്റൊന്നു പാവങ്ങൾക്ക്: രാഹുൽഗാന്ധി

ന്യൂഡൽഹി : ശതകോടീശ്വരൻ ഗൗതം അദാനിക്കുവേണ്ടി നിലനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത്‌ മാതാ കീ ജയ്‌ക്കു പകരം വിളിക്കേണ്ടത്‌ അദാനി ജി കീ ജയ്‌ എന്നാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന്‌ ആറുദിവസം ശേഷിക്കെ രാജസ്ഥാനിലെ രാഹുൽ ബുണ്ടിയിൽ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു. 

പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയും പങ്കാളിത്തം രാജ്യത്ത് ഉറപ്പാക്കപ്പെടുമ്പോൾ മാത്രമാണ്‌  ഭാരതമാതാവിന് ജയം. രണ്ടു രാജ്യമാണ്‌ മോദി സൃഷ്ടിക്കുന്നത്‌. ഒന്ന്‌ അദാനിക്കും മറ്റൊന്ന്‌ പാവങ്ങൾക്കും. മോദി ജാതി സെൻസസിന്‌ എതിരാണെന്നും രാഹുൽ പറഞ്ഞു.

ജാട്ട്‌ ശക്തികേന്ദ്രങ്ങളായ ഭരത്പുർ, നാഗൗർ മേഖലകളിലായിരുന്നു മോദിയുടെ വിജയ സങ്കൽപ്പ്‌ റാലികൾ.

അപകടത്തിൽ 6 പൊലീസുകാർ മരിച്ചു

 രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ്‌ റാലിക്ക് വിഐപി സുരക്ഷയൊരുക്കാനുള്ള യാത്രയ്‌ക്കിടെ വാഹനാപകടത്തില്‍ ആറു പൊലീസുകാർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരന്‍ ചികിത്സയിലാണ്. 
ചുരു ജില്ലയിലെ സുജന്‍ഗഡ് സദര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍വച്ച് പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയില്‍വച്ചുമാണ്‌ മരിച്ചത്‌.

Modi is creating two countries, one for Adani and one for the poor says Rahul Gandhi

More Stories from this section

family-dental
witywide