ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ 77-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
‘ശ്രീമതി സോണിയാ ഗാന്ധിജിക്ക് അവരുടെ ജന്മദിനത്തില്‍ ആശംസകള്‍. അവര്‍ ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ,’ അദ്ദേഹം എക്സില്‍ പറഞ്ഞു.
രാഷ്ട്രീയപരമായി ഇരു ചേരികള്‍ നില്‍ക്കുന്നവരാണെങ്കിലും ആശംസകള്‍ കൊണ്ട് മോദിയും അത് സ്വീകരിക്കുന്ന സോണിയയും വീണ്ടും സജീവ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍, ശശി തരൂര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവരും സോണിയാ ഗാന്ധിയുടെ 77-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.
ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്നോട്ട് പോയിരുന്നു. എങ്കിലും മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രധാന പങ്ക് വഹിക്കുന്നു.