കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) കൊച്ചി ഓഫിസില്‍ എത്താന്‍ ഐജി ലക്ഷ്മണിനോട് ഇ.ഡി ആവശ്യപ്പെട്ടു. മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍ 16 ന് ഹാജരാകണം. 18, 19 തീയതികളില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ചോദ്യം ചെയ്യാനാണ് നീക്കം. ആന്ധ്ര സ്വദേശിയുമായി മോണ്‍സണ്‍ നടത്തിയ കോടികളുടെ ബിസിനസ് ഇടപാടില്‍ ഐജി ലക്ഷ്മണ്‍ ഇടനിലക്കാരനായതു സംബന്ധിച്ചാണ് കേസ്. സാമ്പത്തിക വഞ്ചനാക്കുറ്റത്തില്‍ ഉള്‍പ്പെടുത്തി കേരള പൊലീസ് ക്രൈംബ്രാഞ്ച് മൂന്നു പേരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഐജിയുടെ മൊഴിയെടുക്കാന്‍ ഇ. ഡി നേരത്തെ ശ്രമിച്ചിരുന്നെങ്കിലും സംസഥാന പൊലീസ് മേധാവി സഹകരിച്ചില്ല. അതിനുശേഷമാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഈ സാഹചര്യത്തില്‍ ഐജി ഇ. ഡി ക്കു മുന്നില്‍ ഹാജരാകുമെന്നാണ് പ്രതീക്ഷ.
പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണിനെ ഇ.ഡി ചോദ്യംചെയ്യും
August 14, 2023 2:45 AM