പരാതി പ്രളയത്തില്‍ മുങ്ങി നവകേരള സദസ്; ഇതുവരെ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികള്‍

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി നടത്തിയ നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 6,21,167 പരാതികള്‍. പ്രാഥമിക കണക്കെടുപ്പില്‍ ലഭ്യമായ വിവരങ്ങളാണിത്.

ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറത്ത് നിന്നും കിട്ടിയത്.61,204 പരാതികളുമായി തൊട്ടുപിന്നില്‍ പാലക്കാട് ജില്ലയാണ്. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ പരാതികളുടെ എണ്ണം ഇനിയും പൂര്‍ണമായിട്ടില്ല.

അതേസമയം, പരാതി പരിഹരിക്കാന്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും.

140 നിയമസഭ നിയോജകമണ്ഡലങ്ങളില്‍ 36 ദിവസങ്ങള്‍ നീണ്ടു നിന്ന യാത്ര തുടക്കം മുതല്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ കോടികള്‍ മുടക്കി വാങ്ങിയ ആഡംബര ബസില്‍ തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍ ഒന്നാം പ്രതിയായ കേസുവരെയാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

More Stories from this section

family-dental
witywide