ന്യൂയോർക്ക് : ആറും ഒൻപതും വയസ്സുള്ള രണ്ട് ആൺ മക്കളെ സ്വന്തം അമ്മ വെടിവച്ചു കൊന്നു. ടിഫാനി ആൻ കാതറിൻ ലുകാസ് എന്ന 32 വയസ്സുകാരിയാണ് ആറു വയസ്സുകാരൻ മൗറിസ് ബേക്കർ, ഒൻപതു വയസ്സുകാരൻ ജെയ്ഡൻ ഹോവാർഡ് എന്നിവരെ കൊന്നുകളഞ്ഞത്. നവംബർ എട്ടിന് കെൻ്റക്കിയിലാണ് സംഭവം. വീട്ടിനുള്ളിൽ തലയ്ക്ക് വെടിയേറ്റ് രക്തത്തിൽ മുങ്ങിക്കിടക്കുന്ന കുട്ടികളെ അയൽക്കാരാണ് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. കുട്ടികളെ വെടിവച്ച തോക്കും അടുത്തു തന്നെ കിടപ്പുണ്ടായിരുന്നു. അയൽവാസി കാർ ഓടിച്ചു വരുന്ന വഴിയിൽ ലുകാസ് കുഴഞ്ഞു വീഴുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ തൻ്റെ കുട്ടികൽ വീടിനകത്ത് മരിക്കുകയാണ് എന്ന് അയാളോട് പറഞ്ഞു. അയാളാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസ് ചോദ്യം ചെയ്തപ്പോൾ ലുകാസ് പറഞ്ഞത് തനിക്ക് അബദ്ധം പറ്റി എന്നാണ്. ഫേസ് ബുക്കിൻ്റെ സ്വാധീനത്താൽ താൻ അങ്ങനെ ചെയ്തുപോയി. ഒരിക്കലും അറിഞ്ഞുകൊണ്ടു ചെയ്തതല്ല എന്നാണ്. എന്നാൽ യുവതിയുടെ ഈ വാദം ആരും അംഗീകരിച്ചിട്ടില്ല. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
mother charged with murder of 2 sons says ‘it was an accident’