കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന അഭിപ്രായ സര്‍വ്വെകള്‍ പുറത്തുവന്നിരുന്നു. ആ സര്‍വ്വെ പ്രവചനങ്ങള്‍ തള്ളുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവന്ദന്‍. പുതുപ്പള്ളിയിലെ 53 വര്‍ഷത്തെ ചരിത്രമാണ് ഇത്തവണ തിരുത്തി കുറിക്കാന്‍ പോകുന്നത്. പുതുപ്പള്ളിയില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയ്ക് സി തോമസ് വിജയിക്കും. പ്രചരണ രംഗത്ത് എല്‍.ഡി.എഫ് ബഹുദൂരം മുന്നോട്ടുപോയി എന്നും ഗോവിന്ദന്‍ പറഞ്ഞു.
വികസനവും രാഷ്ട്രീയവുമാണ് പുതുപ്പള്ളിയില്‍ ചര്‍ച്ചയായത്. എല്‍.ഡി.എഫിന് ജയിക്കാന്‍ വോണ്ട വോട്ട് പുതുപ്പള്ളിയിലെ ജനങ്ങള്‍ നല്‍കും. വികസന കാര്യത്തില്‍ പുതുപ്പള്ളി ഏറെ പുറകിലാണ്. പുതുപ്പള്ളിയുടെ വികസനമാണ് പ്രചരണ രംഗത്ത് എല്‍.ഡി.എഫ് ഉയര്‍ത്തിയത്.
എല്‍.ഡി.എഫ് പ്രചരണ പരിപാടികളില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. കുടുംബ യോഗങ്ങളില്‍ പോലും പതിനായിരക്കണക്കിന് ആളുകള്‍ വരുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
MV Govindan said that LDF will win in Puthupally