‘എനിക്ക് സ്വന്തമായി ഒരു വീടില്ല, പാവപ്പെട്ട ജനങ്ങൾക്കായി സർക്കാർ നാല് കോടി വീടുണ്ടാക്കി നൽകി’; നരേന്ദ്ര മോദി

ഭോപ്പാൽ: മധ്യപ്രദേശിലെ വോട്ടർമാരുടെ ഓരോ വോട്ടിനും ത്രിശക്തിയുടെ ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിൽ ബിജെപിക്ക് വീണ്ടും സർക്കാർ രൂപീകരിക്കാനും കേന്ദ്രത്തിൽ പ്രധാനമന്ത്രിയെ ശക്തിപ്പെടുത്താനും അഴിമതിക്കാരായ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനും വോട്ടുകൾ സഹായിക്കുമെന്ന് മോദി പറഞ്ഞു. അതാണ് ത്രിശക്തിയെന്ന് മോദി വ്യക്തമാക്കി.

നവംബർ 17ന് മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സത്‌നയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. തന്റെ സർക്കാർ പാവപ്പെട്ടവർക്കായി നാല് കോടി വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെന്നും എന്നാൽ തനിക്ക് ഒരു വീട് പോലും നിർമിച്ചു നൽകിയിട്ടില്ലെന്നും മോദി പറഞ്ഞു.

കോൺഗ്രസിന്‍റെ കാലത്ത് അനധികൃതമായി സർക്കാറിന്‍റെ സഹായം വാങ്ങിയിരുന്ന 10 കോടി പേരെയാണ് തന്‍റെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കിയത്. 2.75 ലക്ഷം കോടി രൂപയാണ് സർക്കാർ ഇതുവഴി മിച്ചംവെച്ചത്. ഈ നീക്കം കോൺഗ്രസിനെ സാരമായി ബാധിച്ചതുകൊണ്ടാണ് അവർ എനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത്. സമീപകാലത്ത് താൻ എവിടെ പോയാലും ആളുകൾ ചോദിക്കുന്നത് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തെ കുറിച്ചാണ്. രാജ്യത്താകെ ആഹ്ലാദത്തിന്‍റെ അലയടിയാണ് കാണുന്നതെന്നും മോദി പറഞ്ഞു.

More Stories from this section

family-dental
witywide