ജാതി സംവരണം: പിന്നില്‍ വോട്ട്ബാങ്ക് രാഷ്ട്രീയമെന്ന് ജി സുകുമാരൻ നായർ

കോട്ടയം: ജാതി സംവരണാവശ്യത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ജാതിസംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണാണെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.

രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിന് വേണ്ടിയുള്ള മുറവിളിയെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ സംവിധാനം ഏർപ്പെടുത്തണമെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

നേരത്തേ ജാതി സംവരണം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ ജാതി സംവരണം പ്രധാന ചർച്ചാവിഷയമാക്കാൻ ‘ഇന്ത്യ’ മുന്നണി തീരുമാനിച്ചുണ്ട്. സെപ്റ്റംബർ 13ന് ഡൽഹിയിൽ ചേർന്ന വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ ആദ്യ ഏകോപന സമിതി യോഗത്തിൽ ജാതി സെൻസസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി. ഇതിന് പിന്നാലെയാണ് ജാതി സംവരണം വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചത്. ബിഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് പുറത്തുവന്നതും ചർച്ചകൾക്ക് കരുത്തുപകർന്നു.

ജാതി സെൻസസ് നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും സെൻസസിനുശേഷം വലിയ വികസനമുണ്ടാകുമെന്നും ഇത് പാവപ്പെട്ടവരുടെ പ്രശ്നമാണെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Nair Service society opposes caste census.

More Stories from this section

family-dental
witywide