
നവകേരള സദസിന്റെ സമാപന സമ്മേളനത്തില്‍ പ്രതിപക്ഷത്തേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ആര്‍ക്കും എതിരായ പരിപാടി ആയിരുന്നില്ല. നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു. സാമ്പത്തിക പ്രതിസന്ധി അനുവഭിക്കുന്ന സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള വിഹിതം നല്‍കാതെ ഞെരുക്കുന്നത് ജനങ്ങളുമായി വിശദീകരിക്കാനാണ് പരിപാടി നടത്തിയത്. എന്നാല്‍, പ്രതിപക്ഷം നവകേരള സദസിനെ താറടിച്ച് കാണിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഏഴു വര്‍ഷത്തിനിടെ സംസ്ഥാനം നിരവധി വലിയ ദുരന്തങ്ങളെ അഭിമുഖീകരിച്ചു. എന്നാല്‍, ദുരന്തത്തില്‍ സഹായിക്കാന്‍ ബാധ്യതസ്ഥരായവര്‍ സഹായിച്ചില്ല. കഴിയാവുന്നത്ര ഉപദ്രവിച്ചു. നാടിന്റെ പുരോഗതി തടയുക എന്നായിരുന്നു ലക്ഷ്യം. നമുക്ക് എല്ലാത്തിനേയും അതിജിവിച്ചേ മതിയാകുവായിരുന്നു. അതുകൊണ്ട് ജനങ്ങളാകെ സര്‍ക്കാരിനൊപ്പം നിന്നു. ഒരുമയോടെ നീങ്ങുന്ന നാട് എല്ലാ പ്രശ്‌നങ്ങളും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാം തമ്മില്‍ തര്‍ക്കിച്ച് നില്‍ക്കേണ്ട സമയമല്ലെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു. പ്രത്യേക പ്രശ്‌നങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, നിങ്ങളുമായി ഒരു യോജിപ്പിനും ഞങ്ങളില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേന്ദ്രത്തെ വിമര്‍ശിക്കാതെ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന പദ്ധതികളില്‍ കേന്ദ്രം കൂടെനില്‍ക്കുകയല്ലേ വേണ്ടത്. വികസന കാര്യങ്ങള്‍ക്ക് കയ്യില്‍ പണം വേണ്ടേ. ഒന്നും നടക്കരുത് എന്നാഗ്രഹിക്കുന്നവര്‍ വലിയതോതിലുള്ള തടസം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഒരുശക്തിക്കും ജനങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു. വലിയ ആവേശത്തോട ജനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടക്കാണ് പരിപാടിയെ ആക്രമിക്കാന്‍ വന്നത്. ആദ്യ കരിങ്കൊടി വന്നപ്പോള്‍ തന്നെ പ്രകോപിതരാവരുത് സംയമനം പാലിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞു. അതിശയകരമായ സംയമനമാണ് ജനങ്ങള്‍ കാണിച്ചത്. ഞങ്ങള്‍ ‘സംയമനം സംയമനം സംയമനം’ എനനു പറയുമ്പള്‍ ‘അടിക്കും അടിക്കും അടിക്കും’ എന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ഇതിന് മുന്‍പ് ഏതെങ്കിലും രാഷ്ട്രീയ നതാവ് പറഞ്ഞിട്ടുണ്ടോ? ബസിനു മുന്നില്‍ ചാടിയ രണ്ടുപേരെ അവിടെ കൂടിനിന്നവര്‍ തള്ളിമാറ്റി. ആ പ്രവര്‍ത്തിയെ അവരുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനമാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്കെന്താ കാര്യമെന്നാണ് കെപിസിസി അധ്യക്ഷന്‍ ചോദിച്ചത്. എത്ര തടയാന്‍ ശ്രമിച്ചാലും പോകേണ്ടിടത്ത് പോവുകതന്നെ ചെയ്യും- അദ്ദേഹം പറഞ്ഞു.
Nava Kerala sadas ends, CM attacks opposition party