നവകേരള സദസ്സ് ഇന്നു മുതൽ, തുടക്കം കാസർകോട് പൈവളിഗെയിൽ വൈകിട്ട് 3.30ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട്‌ സംവദിക്കാനും പരാതികൾ പരിഹരിക്കാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും നേരിട്ടിറങ്ങുന്ന നവകേരള സദസ്സിന്‌ ഇന്ന് സംസ്ഥാനത്ത്‌ തുടക്കമാകും. ഇന്ന് വേകിട്ട് 3.30ന്‌ കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 140 മണ്ഡലത്തിലും സഞ്ചരിച്ച്‌ ഡിസംബർ 23ന്‌ തിരുവനന്തപുരം വട്ടിയൂർക്കാവിൽ സമാപിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കർണാടകത്തിലെ മണ്ഡ്യയിൽ നിന്ന് കാസർഗോഡ് എത്തി.

ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ എടുത്ത നടപടി ജനങ്ങളോട്‌ എൽഡിഎഫ്‌ സർക്കാർ വിശദീകരിക്കും. ജനങ്ങളുടെ പ്രയാസങ്ങളും പരാതികളും കേൾക്കും. സർക്കാരുമായി ബന്ധപ്പെട്ട ഏത്‌ കാര്യത്തിനും തലസ്ഥാനത്തേക്കോ ജില്ലാ കേന്ദ്രങ്ങളിലേക്കോ ഓടുന്ന ജനങ്ങളെ അവരുടെ അടുക്കലെത്തിച്ച്‌ പ്രശ്നപരിഹാര മാർഗമുണ്ടാക്കുകയാണ്‌ പ്രധാന ലക്ഷ്യമെന്ന് എൽഡിഎഫ് അറിയിച്ചു.

പരാതി സ്വീകരിക്കുന്നതിന്‌ വേദിക്കു സമീപം കൌണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നേരിട്ട് പരാതി കൊടുക്കാനാവില്ല. സ്‌ത്രീകൾക്കും മുതിർന്ന പൗരർക്കും പ്രത്യേകം കൗണ്ടറുണ്ട്‌. പരാതി പരിഹരിച്ച വിവരം, വൈകുമെങ്കിൽ എന്തുകൊണ്ട്‌ തുടങ്ങിയ കാര്യം രണ്ടാഴ്ചയ്‌ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. മന്ത്രിസഭായോഗങ്ങൾ അതതു സ്ഥലത്ത് ചേരും

രാവിലെ ഒമ്പതിന്‌ അതത്‌ ദിവസത്തെ മണ്ഡലങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ടവരുടെ ബഹുജന മണ്ഡലം സദസ്സോടുകൂടിയായിരിക്കും തുടക്കം. തുടർന്ന്‌ 11, ഉച്ചകഴിഞ്ഞ്‌ 3, 4.30, വൈകിട്ട്‌ 6 എന്നിങ്ങനെ നാല്‌ മണ്ഡലത്തിൽ സദസ്സ്‌ നടക്കും. അപൂർവം ദിവസങ്ങളിൽ മൂന്നും അഞ്ചും സദസ്സുണ്ട്‌. മന്ത്രിസഭാ യോഗമുള്ള ദിവസങ്ങളിൽ പ്രഭാത യോഗമുണ്ടാകില്ല. പരാതിയുടെ നിജസ്ഥിതി www.navakeralasadas.kerala.gov.inൽ നിന്ന്‌ അറിയാം..  യുഡിഎഫ് നവകേരള സദസ്സിനെ ബഹിഷ്കരിക്കും.

Navakerala sadas from today

More Stories from this section

family-dental
witywide