മന്ത്രമുഖരിതം അഗ്രഹാരങ്ങൾ, നവരാത്രി ആഘോഷം സമാപ്തിയിലേക്ക്

നവരാത്രി ആഘോഷങ്ങളുടെ സമാപ്തിയിലേക്ക് കടക്കവെ ഐശ്വര്യം നിറയ്ക്കാൻ ബോമ്മക്കൊലു ഒരുക്കി ബ്രാഹ്മണ ഭവനങ്ങൾ. പാലക്കാട് കൽപ്പാത്തി അഗ്രഹാരം ഉൾപ്പെടെ കേരളത്തിലെ ഒട്ടേറെ വീടുകളിൽ ദിവസങ്ങൾക്ക് മുമ്പേ ഉൽസവ സമാനമായ അന്തരീക്ഷത്തിൽ ബൊമ്മക്കൊലു ഒരുങ്ങിക്കഴിഞ്ഞു. തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്‌ എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രികാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു.

നവരാത്രിയുടെ ആദ്യദിവസം ഗണപതിപൂജയ്ക്കുശേഷം കുടുംബത്തിലെ മുതിർന്നയാൾ സരസ്വതി, പാർവതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി പൂജ നടത്തിയാണ്‌ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കമാകുന്നത്. അതിനുശേഷം മരത്തടികൾകൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. പടികൾക്കുമുകളിൽ തുണി വിരിച്ചശേഷം ദേവീദേവന്മാരുടെ ബൊമ്മകൾ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനും അനുസരിച്ച് നിരത്തിവയ്ക്കും. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മക്കൊലുകളിൽ വയ്ക്കുന്നത്.

ആദ്യ മൂന്നുദിവസങ്ങളിൽ ദുർഗയ്ക്കും തുടർന്നുള്ള മൂന്നുദിവസം ലക്ഷ്മിക്കും പിന്നീട് മൂന്നുദിവസം സരസ്വതിക്കുമാണ് പൂജ ചെയ്യുന്നത്. ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച്‌ ധാന്യങ്ങളുടെ നിറവും ബൊമ്മയുടെ നിറവും ക്രമീകരിക്കും. ബൊമ്മക്കൊലു കാണാനെത്തുന്നവർക്ക് പ്രസാദവും സമ്മാനങ്ങളും നൽകും. ബൊമ്മക്കൊലു പൂജയിലൂടെ ഐശ്വര്യം വരുമെന്നാണ് വിശ്വാസം.

navarathri Festival towards culmination

More Stories from this section

family-dental
witywide