പാഠപുസ്തകങ്ങളിൽ ഇന്ത്യയെ ‘ഭാരത്’ ആക്കി NCERT; ശുപാർശ നൽകിയത് ഉപദേശക സമിതി

ന്യൂഡൽഹി: സ്കൂൾ പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരത് എന്നാക്കി നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി). സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതിയിലെ ഏഴ് അംഗങ്ങളും ഈ ശുപാർശ അംഗീകരിച്ചു. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നു മാറ്റി ഭാരത് എന്നാക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ നീക്കം.

പാഠപുസ്തകങ്ങളിലെ ‘ഏൻഷ്യന്റ് ഹിസ്റ്ററി’ മാറ്റി ‘ക്ലാസിക്കൽ ഹിസ്റ്ററി’ എന്ന നാമകരണം സ്വീകരിക്കാൻ പാനൽ ശുപാർശ ചെയ്തിട്ടുണ്ട്. സമിതിയുടെ ചെയർമാൻ സി ഐ ഐസക്, ഈ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്) എല്ലാ വിഷയങ്ങൾക്കും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശവും പാനൽ മുന്നോട്ടുവച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide