ന്യൂഡല്‍ഹി: ആറു പേരുടെ മരണത്തിനിടയാക്കിയ ഹരിയാനയിലെ നൂഹിലും മറ്റിടങ്ങളിലുമുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ദേശീയ ന്യൂനപക്ഷ കമീഷന്‍. ചില പോരായ്മകള്‍ മാത്രമാണ് സംഭവിച്ചതെന്നും കമീഷന്‍.
ആക്രമണത്തില്‍ പ്രദേശവാസികള്‍ ഉള്‍പ്പെട്ടിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണമാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്നും ചെയര്‍മാന്‍ ഇഖ്ബാല്‍ സിങ് ലാല്‍പുര വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
“സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗമാണ് സംഘര്‍ഷം വ്യാപിക്കാനിടയാക്കിയത്. എന്നാലും ഇതൊരു സംഘടിത കുറ്റകൃത്യമാണെന്ന് പറയാനാവില്ല. നൂഹും ഗുരുഗ്രാമും സന്ദര്‍ശിച്ച് കമീഷന്‍ കാര്യങ്ങള്‍ വിലയിരുത്തി. ആക്രമണം നടത്തിയവര്‍ പുറത്തുനിന്നുള്ളവരാണെന്നാണ് ആളുകള്‍ പറയുന്നത്. പ്രാദേശിക മുസ്‌ലിംകള്‍ ക്ഷേത്രങ്ങള്‍ സംരക്ഷിച്ചപ്പോള്‍ ഹിന്ദുക്കള്‍ പള്ളികള്‍ സംരക്ഷിച്ചു. ഈ സൗഹാര്‍ദമാണ് അവിടെ കണ്ടത്,” ലാല്‍പുര പറഞ്ഞു.