സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പ്രമുഖ ഒടിടി സേവനമായ നെറ്റ്ഫ്‌ലിക്‌സ്. എത്ര ശതമാനം രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക എന്നതിനെപ്പറ്റി വ്യക്തമാക്കിയിട്ടില്ല. നേരത്തേ സാമ്പത്തിക നഷ്ടം മറികടക്കാന്‍ മറ്റ് പല ഒടിടി പ്ലാറ്റ്‌ഫോമുകളും പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ നെറ്റ്ഫ്‌ലിക്‌സ് പഴയ നിരക്കില്‍ തന്നെ തുടരുകയായിരുന്നു. തുക വര്‍ധിപ്പിക്കുന്നതിനു പകരം പാസ് വേര്‍ഡ് ഷെയര്‍ ചെയ്യുന്ന രീതി ബ്ലോക്് ചെയ്യാനാണ് നെറ്റ്ഫ്‌ലിക്‌സ് ശ്രമിച്ചത്.
പാസ് വേര്‍ഡ് ഷെയര്‍ ചെയ്യുന്ന രീതി ബ്ലോക്ക് ചെയ്തതോടെ നെറ്റ്ഫ്‌ലിക്‌സിന് ആറ് മില്ല്യണ്‍ പുതിയ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. അമേരിക്കയിലും കാനഡയിലുമാവും ആദ്യം നിരക്ക് വര്‍ധനയുണ്ടാവുക. അതിനു ശേഷമാകും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുക.