ന്യൂഡൽഹി – ദർഭംഗ ട്രെയിനിൽ തീപിടിത്തം: ആളപായമില്ല,3 ബോഗികൾ കത്തി

ന്യൂഡൽഹി: ഡൽഹിയിൽനിന്ന്‌ ബിഹാറിലെ ദർഭംഗയിലേക്ക്‌ പോവുകയായിരുന്ന ന്യൂഡൽഹി–-ദർഭംഗ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിൽ വൻ തീപിടിത്തം. ആളപായമില്ല. അപകടം കണ്ട് രക്ഷപ്പെടുന്നതിനിടെ ജനൽവഴി ചാടിയ മൂന്നുപേർക്ക്‌ നിസ്സാരപരിക്ക് മാത്രമാണുള്ളതെന്ന്‌ നോർത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. ഉത്തർപ്രദേശിലെ ഇറ്റാവയ്ക്ക് അടുത്താണ് അപകടം.മൂന്ന്‌ ബോഗികൾ കത്തി.

ഷോർട്ട്‌ സർക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. യുപിയിലെ സരായ് ഭൂപത് സ്‌റ്റേഷനിലൂടെ കടന്നുപോകവെ സ്‌റ്റേഷൻ മാസ്‌റ്ററാണ്‌ എസ്– 1 കോച്ചിൽ തീ ആദ്യംകണ്ടത്‌. ഉടൻ വിവരം ലോക്കോ പൈലറ്റിന്‌ കൈമാറി ട്രയിൻ നിർത്തുകയായിരുന്നു.

ഇതിനിടെ മറ്റ്‌ രണ്ട്‌ കോച്ചിലേക്കും തീപടർന്നു.  ബിഹാറിലെ വലിയ ആഘോഷങ്ങളിലൊന്നായ ഛഠ്‌ പൂജയ്‌ക്ക്‌ പോകുന്നവരുടെ തിരക്കായിരുന്നു ട്രെയിനിൽ. ബോഗികളിൽ ശേഷിയുടെ ഇരട്ടിയിലധികം യാത്രക്കാരുണ്ടായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. സീറ്റിന്‌ സമീപം ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നും വലിയ ശബ്ദം കേട്ടെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു. തീയണയ്‌ക്കാനുള്ള സംവിധാനങ്ങൾ വൈകിയാണ്‌ എത്തിയതെന്നും യാത്രക്കാർ പറഞ്ഞു. തീ പടർന്ന ബോഗികൾ വേർപെടുത്തി പുതിയവ എത്തിച്ച്‌ രാത്രിയോടെ ട്രെയിൻ പുറപ്പെട്ടു.

New Delhi – Darbhanga superfast Express train catches fire in UP’s Etavah

Also Read

More Stories from this section

family-dental
witywide