കടന്നപ്പള്ളിയും ഗണേഷ്കുമാറും പുതിയ മന്ത്രിമാർ, സത്യപ്രതിജ്ഞ 29ന്; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും

മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29ന് വൈകുന്നേരം നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ്, പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെക്കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസില്‍ ബിയില്‍ നിന്ന് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസില്‍ നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും.

രാജിവച്ച ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മുന്നണി മര്യാദ പാലിച്ചെന്നും പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും ക്ലിഫ് ഹൗസിലെത്തി രാജി സമര്‍പ്പിച്ചത്. രണ്ടര വര്‍ഷ ടേം കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജി.

ധാരണ അനുസരിച്ച് നവംബര്‍ 19ന് തന്നെ താന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നെന്നും നവകേരള സദസ്സ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്നതിനാലായിരിക്കാം മന്ത്രിസ്ഥാനത്ത് തുടരാനാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫും ആവശ്യപ്പെട്ടതെന്നും ആന്റണി രാജു പറഞ്ഞു.

രാജി സമര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ നവകേരള സദസ്സ് സമാപിച്ചു. അതില്‍ പങ്കെടുത്തതിന് ശേഷം, മുഖ്യമന്ത്രിയെ കണ്ട് രാജി സമര്‍പ്പിക്കണം എന്നാണ് കരുതിയത്. എന്നാല്‍ ഇന്നാണ് സമയം നല്‍കിയത്. ഇന്ന് രാവിലെ കണ്ട് രാജി സമര്‍പ്പിച്ചു.

New ministers will take oath on 29, Portfolios will be decided by Chief Minister

More Stories from this section

family-dental
witywide