ഓക്ലന്‍ഡ്: ഖാലിസ്ഥാന്റെ ആശയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഓക്ലന്‍ഡ് ആസ്ഥാനമായുള്ള പ്രശസ്ത റേഡിയോ അവതാരകന്‍ ഹര്‍നേക് സിങ്ങിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് ഖാലിസ്ഥാന്‍ തീവ്രവാദികളെ ശിക്ഷിച്ചതായി ദി ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഹര്‍നേക് സിംഗ് എന്ന ഇന്ത്യന്‍ വംശജനെയാണ് വധിക്കാന്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ പദ്ധതിയിട്ടത്.
2020 ഡിസംബര്‍ 23-ന് ഹര്‍നേക് സിങ്ങിനെ റോഡില്‍വെച്ച് ഒരു കൂട്ടം മതതീവ്രവാദികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരു 40-ലധികം കുത്തേറ്റ അദ്ദേഹത്തിന് സുഖം പ്രാപിക്കാന്‍ 350-ലധികം തുന്നലുകളും ഒന്നിലധികം ശസ്ത്രക്രിയകളും വേണ്ടിവന്നു.
സര്‍വ്ജീത് സിദ്ധു (27), സുഖ്പ്രീത് സിംഗ് (44) എന്നിവരെക്കൂടാതെ 48കാരനായ ഓക്ക്ലന്‍ഡ് സ്വദേശിയുമാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പ്രതികള്‍ക്ക് യഥാക്രമം ഒമ്പതര വര്‍ഷം, ആറുമാസത്തെ വീട്ടുതടങ്കലും, പതിമൂന്നര വര്‍ഷത്തെ തടവു ശിക്ഷയുമാണ് ലഭിച്ചത്.
വിഘടനവാദ പ്രസ്ഥാനത്തോടുള്ള ശക്തമായ എതിര്‍പ്പ് അറിയിച്ചതിന്റെ പേരില്‍ ഹര്‍നേക് സിങ്ങിനെതിരെയുള്ള നീരസമാണ് ആക്രമണം ആസൂത്രണം ചെയ്തിന്റെ പിന്നിലെന്ന് ന്യൂസിലന്‍ഡ് ഹെറാള്‍ഡിനെ ഉദ്ധരിച്ച് ദി ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.