ന്യൂസ്‌ ക്ലിക്കിലെ റെയ്ഡും മാധ്യമപ്രവർത്തകരുടെ അറസ്റ്റും ആസൂത്രിതം: പരഞ്ജോയ് ഗുഹ തക്കൂർത്ത

ന്യൂഡൽഹി: സ്വതന്ത്ര മാധ്യമ സ്ഥാപനമായ ന്യൂസ്‌ ക്ലിക്കിൽ നടന്ന റെയ്ഡും മാധ്യമപ്രവർത്തകരുടെ അറസ്റ്റും  മോദി ഭരണകൂടം വളരെ ആസൂത്രിതമായി  നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണെന്ന് ചോദ്യം ചെയ്യലിന് വിധേയനായ മാധ്യമപ്രവർത്തകനും അക്കാദമിക്കുമായ പരഞ്ജോയ് ഗുഹ തക്കൂർത്ത. ചിന്ത പബ്ലിഷേഴ്സ് എഡിറ്റർ കെ എസ് രഞ്ജിത്തുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് തടയിടുക എന്നുദ്ദേശിച്ചുകൊണ്ടു നടത്തിയ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

“ന്യൂസ്‌ക്ലിക്കുമായി സഹകരിച്ച മുഴുവൻ പേർക്കുമെതിരെ വ്യാപകമായി നടത്തിയ ഈ നീക്കം കൃത്യമായ ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾക്കെതിരെ എഴുതുന്ന ആർക്കെതിരെയും ഇത്തരം നടപടികൾ ഉണ്ടാകും എന്നതിന്റെ മുന്നറിയിപ്പാണിത്. വെളുപ്പാൻകാലത്ത് വലിയൊരു സംഘം പൊലീസുകാർ വീട്ടിൽ ഇടിച്ചു കയറുക,ഫോണും കംപ്യൂട്ടറും പോലുള്ള നിങ്ങളുടെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങൾ എടുത്തുകൊണ്ടുപോവുക, പാസ്സ്പോർട്ടുപോലുള്ള രേഖകൾ എടുക്കുക, 1975–77 ലെ അടിയന്തരാവസ്ഥക്കാലത്തിനു ശേഷം, രാജ്യത്തെ മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇതൊന്നും കേട്ടുകേൾവി പോലുമില്ലാത്തതാണ്.”

ന്യൂസ്‌ക്ലിക്ക് റെയ്ഡ് ചെയ്ത് ചോദ്യം ചെയ്യാൻ കൊണ്ടുപോയ 46 പേരിൽ വിഖ്യാത പരഞ്ജോയ് ഗുഹ തക്കൂർത്തയുമുണ്ടായിരുന്നു. സുപ്രധാന അക്കാദമിക് സ്ഥാപനങ്ങളിലെ അധ്യാപകന്‍, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ എഡിറ്റർ , നിരവധി ദേശീയ മാധ്യമ സ്ഥാപനങ്ങളുടെ ഉപദേശകൻ എന്നീ നിലകളിൽ പ്രവർത്തിച്ച പരഞ്ജോയ് ഗുഹ തക്കൂർത്ത മോദി സര്‍ക്കാരിന്‍റെ നീക്കങ്ങളെ വിമർശിച്ചു.

ന്യൂസ്‌ ക്ലിക്കിൽ നടന്ന റെയ്ഡും മാധ്യമപ്രവർത്തകരുടെ അറസ്റ്റും  മോദി ഭരണകൂടം വളരെ ആസൂത്രിതമായി  നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണ്.  ന്യൂസ്ക്ലിക്ക് പോർട്ടൽ നടത്തുന്ന ഉടമകൾക്കും തൊഴിലാളികൾക്കുമെതിരെ ദില്ലി പൊലീസ് എടുത്ത നടപടി അതാണ് കാണിക്കുന്നത്. സ്ഥാപക എഡിറ്ററായ പ്രബീർ പുർകായസ്തയും എച്ച്ആർ ഡിപ്പാർട്ട്മെന്റിലെ അമിത് ചക്രവർത്തിയും ഇപ്പോ‍ഴും പൊലീസ് കസ്റ്റഡിയിലാണ്.

“കൺസൾട്ടന്‍റായ ഞാന്‍,  ജൂനിയർ ജേണലിസ്റ്റുകൾ, ട്രെയിനികൾ, പ്രൊബേഷനിലിരിക്കുന്നവർ, കോപ്പി ഡെസ്‌കിലിരിക്കുന്ന ചെറുപ്പക്കാർ, കേരളത്തിൽ നിന്നുള്ള ചെറുപ്പക്കാരിയായ ജേണലിസ്റ്റ് അനുഷ, ഗ്രാഫിക് ഡിസൈനർമാർ എന്നിവർക്കുമൊക്കെ എതിരെ നടത്തിയ നീക്കങ്ങൾ രാജ്യത്തെ പത്രപ്രവർത്തകരിൽ ഭീതി പടർത്താൻ ഉദ്ദേശിച്ചുതന്നെ ചെയ്തതാണ്.”

More Stories from this section

family-dental
witywide