നിപ്പ:കോഴിക്കോട് 7 പഞ്ചായത്തുകളില്‍ കന്‍റേന്‍മെൻറ് സോണുകള്‍, കൊവി‍‍ഡ് സമാന നിയന്ത്രണം

കോഴിക്കോട്: ജില്ലയില്‍ 4 നിപ്പ കേസുകള്‍ സ്ഥിരീകരിക്കുകയും രണ്ട് നിപ്പ മരണങ്ങള്‍ നടക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏഴ് പഞ്ചായത്തുകളില്‍ കന്‍റേന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. പഞ്ചായത്തുകളിലെ ചില വാര്‍ഡുകള്‍ മാത്രമാണ് പ്രത്യേക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്.

ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കായക്കൊടി, വില്യാപ്പള്ളി, കുറ്റ്യാടി, കാവിലുംപാറ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളാണ് പ്രത്യേക മേഖലകളിലായി തിരിച്ചിരിക്കുന്നത്. ആ മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടിത്തിയിട്ടുണ്ട്. കൊവിഡ് കാലത്തേതിനു സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആ മേഖലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. അവശ്യസേവനങ്ങള്‍ക്ക് മാത്രമേ ഈ മേഖലയില്‍ അനുവദിച്ചിട്ടുള്ളു.

രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. മരുന്നു കടകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും സമയപരിധി ബാധകമല്ല. ഈ വഴി വാഹന ഗതാഗതം നിയന്ത്രിക്കും. മാസ്ക് നിര്‍ബന്ധം. തദ്ദേശ സ്ഥാപനങ്ങള്‍ മിനിമം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കും. മറ്റ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ ഒന്നും പ്രവര്‍ത്തിക്കില്ല

More Stories from this section

family-dental
witywide