‘കാട്ടാന ശല്യത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ?’ കണ്ണൂരിലെ കർഷകൻ്റെ മരണത്തിൽ പ്രതികരണവുമായി ഇപി

കണ്ണൂര്‍:  ഒരു കർഷകനും പെൻഷൻ കിട്ടാത്തത് കൊണ്ട് മരിക്കുമെന്നു പറയാൻ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ . കണ്ണൂരിലെ ഇരിട്ടി പാലത്തിൻകടവിൽ ഇന്നലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. കാട്ടാന ശല്യം കാരണം അയാൾ 2 ഏക്കർ സ്വന്തം ഭൂമിയും വീടും വിട്ട് വാടകയ്ക്ക് താമസിക്കുകയായിരുന്നു . മാസങ്ങളായി സാമൂഹിക സുരക്ഷാ പെൻഷനും മുടങ്ങിയിരുന്നു. എന്നാൽ കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്നാണ് ഇപി ജയരാജൻ്റെ ചോദ്യം. ആത്മഹത്യാക്കുറിപ്പുകളിൽ സംശയമുണ്ട്, അന്വേഷണം ആവശ്യമാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

മലപ്പുറത്ത് പി. അബ്ദുൾ ഹമീദിനെതിരെ പോസ്റ്റർ പതിച്ചത് കോൺഗ്രസാണെന്നും ഇപി ജയരാജൻ ആരോപിച്ചു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം ഏറ്റെടുത്ത ലീഗ് നിലപാട് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ലീഗിൽ ഒരു ഭിന്നതയുമില്ല. കോൺഗ്രസിന് മാത്രമാണ് പ്രശ്നമെന്ന് പറഞ്ഞ ഇപി ജയരാജൻ, നവകേരള സദസ്  ബഹിഷ്കരിച്ചാൽ നഷ്ടം യുഡിഎഫിന് മാത്രമാണെന്നും കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അവസരം നിഷേധിച്ചാൽ ജനം യുഡിഎഫിനെതിരെ തിരിയും. കേരളത്തിന്റെ നവകേരള യാത്ര ഇനി മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുമെന്നും ഇപി കൂട്ടിച്ചേർത്തു.

No need to commit suicide for wild elephant menace?’ EP reacts to farmer’s death in Kannur

More Stories from this section

family-dental
witywide