അമേരിക്കയില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ സര്‍ജറിക്ക് വിധേയയായ വിദ്യാര്‍ത്ഥിനി മരിച്ചു

നോര്‍ത്ത് അഗസ്റ്റ (സൗത്ത് കരോലിന): ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ അഗസ്റ്റയിലെ വിദ്യാര്‍ത്ഥിനി മരിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പാരീസ് ആന്‍ മാര്‍ച്ചന്റയാണ് സര്‍ജറിക്ക് പിന്നാലെ മരണത്തിനു കീഴടങ്ങിയത്. ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാരീസ് ആന്‍. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ശ്വാസകോശം മാറ്റിവെയ്ക്കുന്ന സര്‍ജറിക്ക് കുടുംബം തയ്യാറായത്.

ശസ്ത്രക്രിയയ്ക്കായി ആനും കുടുംബവും സെന്റ് ലൂയിസിലേക്ക് എത്തുകയായിരുന്നു. ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കാണ് പെണ്‍കുട്ടി വിധേയയായത്. ഏപ്രില്‍ മാസമാണ് സര്‍ജറി നടന്നത്. ഈ വര്‍ഷം ആദ്യം നടന്ന ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്. സര്‍ജറിക്ക് ശേഷം ആന്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങുകയായിരുന്നു.

More Stories from this section

family-dental
witywide