സൂപ്പ‍ര്‍സ്റ്റാര്‍ ജോക്കോവിച്ച് : റെക്കോര്‍ഡുമായി യുഎസ് ഓപ്പണ്‍ സ്വന്തമാക്കി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് . 24 ഗ്രാന്‍ഡ് സ്ളാം കിരീടങ്ങള്‍ സ്വന്തമാക്കിയെന്ന റെക്കോര്‍ഡ് ഇതോടെ ജോക്കോവിച്ചിന് സ്വന്തം.

ഫൈനല്‍ പോരാട്ടത്തില്‍ റഷ്യയുടെ ഡാനിയല്‍ മെദ്വദേവിനെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള (6-3, 7-6, 6-3) സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മല്‍സരം 3 മണിക്കൂര്‍ 17 മിനിറ്റ് നീണ്ടുനിന്നു.

സെമിയില്‍ അമേരിക്കന്‍ താരം ബെന്‍ ഷെല്‍ട്ടനെ മറികടന്നാണ് ജോക്കോവിച്ച് ഫൈനലില്‍ എത്തിയത്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കാരിസിനെ വീഴ്ത്തിയാണ് മെദ്വവേവ്ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങിയത്.

പത്താംതവണയാണ് ജോക്കോ യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത് . ഇത്തവണയടക്കം നാലു തവണ കിരീടം ചൂടി,. കൊവിഡ് വാക്സിന്‍ എടുക്കാത്തതിനാല്‍ ക ഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

More Stories from this section

family-dental
witywide