പ്രവാസി മലയാളികള്‍ക്ക് വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കാന്‍ ഇനി എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍

ബിജു കിഴക്കേക്കൂറ്റ്, ചീഫ് എഡിറ്റര്‍

ചിക്കാഗോ: പ്രവാസി മലയാളികള്‍ക്ക് വാര്‍ത്തകള്‍ അറിയാനും അറിയിക്കാനുമായി എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ പ്ളാറ്റ് ഫോം ഇന്നുമുതല്‍ ആരംഭിച്ചിരിക്കുകയാണ്. ചിക്കാഗോയില്‍ നിന്ന് 1993 മുതല്‍ അച്ചടിച്ചിരുന്ന മാസപ്പുലരി മാസികക്ക് പകരമായാണ് എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ എന്ന ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം. വാര്‍ത്തകള്‍ വേഗത്തിലും വസ്തുനിഷ്ടമായും വായനക്കാരിലേക്ക് എത്തിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ് എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ ആരംഭിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അറിയുന്നതിനൊപ്പം വായനക്കാര്‍ക്ക് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം കൂടി എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ ഒരുക്കുന്നുണ്ട്. വാര്‍ത്തകളും ചിത്രങ്ങളും nrireporter.com -ല്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി നേരിട്ട് എന്‍.ആര്‍.ഐ ന്യൂസ് ടീമിനെ അറിയിക്കാം.

വെബ് സൈറ്റിനൊപ്പം വാട്സാപ്പ് ഗ്രൂപ്പ് വഴിയും, ഫേസ് ബുക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ളാറ്റ്ഫോമുകളിലൂടെയും എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ വാര്‍ത്തകള്‍ ലഭ്യമാകും.

മൂന്ന് പതിറ്റാണ്ടോളം കാലം ചിക്കാഗോയില്‍ നിന്ന് ഇറങ്ങിയ മാസപ്പുലരി മാസികക്ക് അമേരിക്കന്‍ മലയാളികള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അതുപോലെ എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറിന്റെ വിജയത്തിനും എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.

NRI Reporter launched