തിരുവനന്തപുരം: കെ.ബി. ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നു വൈകുന്നേരം നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞയ്ക്കായി ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയത്. സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനില്‍ 900 പേര്‍ക്ക് ഇരിക്കാവുന്ന വേദി തയാറാക്കി. പാസ് മൂലമാണ് രാജ്ഭവനില്‍ പ്രവേശനം ക്രമീകരിച്ചിട്ടുള്ളത്.
അതേസമയം എസ്എഫ്ഐ ഇന്നലെയും ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
ഇന്നും പ്രതിഷേധം നടത്തുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച നാലുപേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ തലവനെതിരേ അക്രമമുണ്ടായിട്ട് ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ മറ്റുള്ളവര്‍ക്കെതിരേയുണ്ടാകുന്ന അക്രമത്തില്‍ എന്തു നടപടിയാകും സ്വീകരിക്കുകയെന്നും ഗവര്‍ണര്‍ ചോദിച്ചു.