ഫുൽബാനി: ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ സഹോദരനും സുഹൃത്തുക്കളും ചേർന്ന് യുവതിയ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. 25കാരിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. നവംബർ 3 ന് ചക്കപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്‍റെ സഹോദരന് ഭാര്യാസഹോദരിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ യുവതി ഇനി ഇതാവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബന്ധം അവസാനിപ്പിക്കാന്‍ സഹോദരനോട് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവദിവസം സിയാലിയുടെ ഇല പെറുക്കാനായി യുവതി സമീപത്തെ കാട്ടിലേക്ക് പോയിരുന്നു. യുവതിയുടെ സഹോദരനും പശുക്കളുമായി അവിടെ ഉണ്ടായിരുന്നു. ഇയാൾ തന്‍റെ നാല് സുഹൃത്തുക്കളെ കാട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിക്കുകയും മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതി ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുകയും കോടാലി കൊണ്ട് ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ചക്കപ്പാട് പോലീസ് സ്റ്റേഷന്റെ ഇൻസ്‌പെക്ടർ ഇൻ ചാർജ് ലളിത് മോഹൻ സാഗർ പറഞ്ഞു.
നവംബർ 6 ന് സഹോദരിയെ കാണാതായതായി എന്ന് പറഞ്ഞ് ഇയാൾ പോലീസിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
നവംബർ 7 ന് യുവതിയുടെ അഴുകിയ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിൽ, ഒന്നിലധികം ആളുകൾ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതായി കണ്ടെത്തി.