
മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഇന്ത്യയിലെത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി ഒമാന്‍ സുല്‍ത്താന്‍ നാളെ കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാഷ്ട്രങ്ങളും തമ്മില്‍ സഹകരണ കരാറുകളും ഒപ്പുവെക്കും. സിംഗപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഇന്ത്യയിലെത്തിയത്. ന്യൂഡല്‍ഹിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ സുല്‍ത്താനും സംഘത്തിനും ഊഷ്മള വരവേല്‍പ്പൊരുക്കിയിരുന്നു.