
കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപാ (24)ണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രവീൺ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രവീണിനെ കൂടാതെ അമ്മ സാലിയും സഹോദരി ലിബിനയും അപകടത്തിൽ മരിച്ചു. സഹോദരൻ രാഹുലിനും പരുക്കേറ്റിരുന്നു. പക്ഷേ രാഹുൽ അപകട നില തരണം ചെയ്തു. ഒരു കുടുംബത്തിലെ 3 പേരാണ് സ്ഫോടനത്തിൽ ഇല്ലാതായത്.
സ്ഫോടനത്തിൽ മരിച്ച മറ്റ് 5 പേരും സ്ത്രകളാണ്. പ്രവീണിൻ്റെ അമ്മയേയും സഹോദരിയേയും കൂടാതെ എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53), മോളി ജോയ് (61) എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒക്ടോബര്‍ 29 നായിരുന്നു കളമശേരിയിലെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്‌ഫോടനം ഉണ്ടായത്.
one more death in Kalamassery blast