മലപ്പുറത്തെ നവകേരള സദസ്സിൽ പാണക്കാട് കുടുംബാംഗം

നവകേരള സദസിന് എതിരെ യുഡിഎഫ് യുവജന സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുമ്പോള്‍ മലപ്പുറത്ത് പാണക്കാട് കുടുംബാംഗം മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തില്‍. തിരൂരില്‍ നടന്ന ചടങ്ങിലാണ് പാണക്കാട് മുസ്ലീം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് തങ്ങള്‍ പങ്കെടുത്തത്.കക്ഷി രാഷ്ട്രീയം യോഗത്തിൽ പ്രസക്തമല്ല. വികസനമാണ് പ്രധാനമെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു.

‘വികസനത്തിന് ബഹിഷ്‌കരണം മാതൃകയല്ല. കേന്ദ്രമായാലും സംസ്ഥാനമായാലും നമുക്ക് വേണ്ടത് ചോദിച്ചുവാങ്ങണമെന്നും ഹസീബ് തങ്ങള്‍ പ്രതികരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രധാനം. അതിന് ശേഷമാണ് കക്ഷി രാഷ്ട്രീയം. തനിക്ക് രാഷ്ട്രീയമുണ്ട്, മുസ്ലീം ലീഗുകാരനാണ്. പക്ഷേ ഭാരവാഹിയല്ല. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം കാണണമെന്ന് വ്യക്തിപരമായി അഭിപ്രായമില്ല. നാടിന്റെ വികസനത്തിനായി നവകേരള സദസില്‍ പങ്കെടുക്കല്‍ കടമയായി കാണുന്നു. തിരൂര്‍ മേഖലയുടെ ഗതാഗത സംവിധാനങ്ങളുടെ അഭാവമാണ് മുഖ്യമന്ത്രിയോട് ചൂണ്ടിക്കാട്ടിയത്. റെയില്‍ ഗതാഗത വികസനം വേണം. തെക്കുവടക്ക് അതിവേഗ പാത എന്നിവ തിരൂര്‍ മേഖലയ്ക്ക് ആവശ്യമാണ്.’ ഹസീബ് തങ്ങള്‍ പ്രതികരിച്ചു.

മുസ്‌ലിം ലീഗ് നേതാവ് പി. പി ഇബ്രാഹിമും യോഗത്തിൽ പങ്കെടുത്തു.കോൺഗ്രസ്‌ നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുൻ ബ്ലോക്ക്‌ പ്രസിഡന്റായ സി മൊയ്തീൻ പ്രഭാത യോഗത്തിനാണ് പങ്കെടുത്തത്. നവ കേരള സദസ് ഇന്ന് മുതൽ മലപ്പുറത്താണ് പര്യടനം. തിരൂരിലായിരുന്നു പ്രഭാത യോഗം. രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി.

നവകേരള സദസ്സില്‍ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷനുള്‍പ്പെടെ നേരിടേണ്ടിവന്നിരുന്നു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ എന്‍ അബൂബക്കര്‍, താമരശേരിയില്‍ നവ കേരള സദസ്സില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈന്‍, മൊയ്തു മുട്ടായി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

one Muslim League leader from Panakkad Family Attends Nava Kerala Sadas attracts controversy

More Stories from this section

family-dental
witywide