മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്നു വ്യക്തമാക്കി തിരുനെല്ലിയിൽ പോസ്റ്റര്‍

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിക്കു സമീപം അയ്യൻകുന്ന് ഞെട്ടിത്തോട് വനത്തിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ. നവംബർ 13ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് വയനാട്ടിലെ തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിൽ മാവോയിസ്റ്റുകൾ പറയുന്നു. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

“പുത്തൻ ജനാധിപത്യ ഇന്ത്യയ്ക്കായി പൊരുതി മരിച്ച സഖാവ് കവിതയ്ക്ക് ലാൽ സലാം രക്തകടങ്ങൾ രക്തത്താൽ പരകം വീട്ടും സിപിഐ മാവോയിസ്റ്റ്” എന്നാണ് പോസ്റ്ററിൽ പറയുന്നത്.

തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയിൽ എത്തിയത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. നവംബർ 13 നു നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് ആ പ്രദേശത്ത് രക്തം വീണു കിടന്നിരുന്നു. ഒരു എല്ലിൻ്റെ കഷ്ണവും പൊലീസ് കണ്ടെടുത്തിരുന്നു. അത് ഫൊറൻസിക് പരിശോധന നടത്തിയപ്പോൾ മനുഷ്യൻ്റെ കൈയുടെ എല്ലാണ് അത് എന്ന് വ്യക്തമായിരുന്നു. ഗുരുതരമായി പരുക്കേറ്റ വ്യക്തി ചികിൽസകിട്ടാതെ കാട്ടിൽ മരിച്ചെന്നും മൃതദേഹം കേരള കർണാടക അതിർത്തിയിലെ കാട്ടിൽ സംസ്കാരിച്ചെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലുള്ള പോസ്റ്ററാണ് ഇന്നലെ വയനാട്ടിൽ പ്രത്യക്ഷപ്പെട്ടത്.

one woman Maoist killed at police encounter in Aralam forest says maoist posters

More Stories from this section

family-dental
witywide