‘കാലം സാക്ഷി’ ആത്മ കഥയിലൂടെ അമേരിക്കന്‍ മണ്ണില്‍ ഉമ്മന്‍ ചാണ്ടി

സണ്ണിക്കുട്ടി എബ്രഹാം എഴുതിയ ‘കാലം സാക്ഷി’ എന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വിതരണം ചെയ്തു. പുസ്തകം ന്യൂയോര്‍ക്കില്‍ എത്തിച്ചതും വിതരണം ചെയ്തതും എഴുത്തുകാരന്റെ ബന്ധുകൂടിയായ റോക്ക്ലാന്‍ഡ് കൗണ്ടിയിലെ ന്യൂസിറ്റി രാജന്‍ ചാക്കോ ആയിരുന്നു. 2023 സെപ്റ്റംബര്‍ 23 ശനിയാഴ്ച Congers ലുള്ള Global Collision-ല്‍ വച്ചു നടന്ന പുസ്തകവിതരണ ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ന്യൂസിറ്റി രാജന്‍ ചാക്കോ, ആദ്യ കോപ്പി മുന്‍ ഫൊക്കാന പ്രസിഡന്റ് പോള്‍ കറുകപ്പള്ളി (നോഹ ജോര്‍ജ് & അരുണ്‍ ലാല്‍ ഗ്ലോബല്‍ കോളിഷന്‍ കോങ്കേര്‍സ്), അജി കളീക്കല്‍, സണ്ണി കല്ലൂപ്പാറ, അജു ഡാനിയേല്‍, മോബിന്‍ സണ്ണി, ഷൈമി ജേക്കബ്, അലക്സാണ്ടര്‍ സാധക എന്നിവര്‍ക്ക് നല്‍കി.

അമേരിക്കന്‍ മണ്ണില്‍ മലയാളി ഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ ‘കാലം സാക്ഷി’ ആത്മകഥ വിതരണം ചെയ്തു. പുസ്തക്തതിന്റെ കൂടുതല്‍ കോപ്പികള്‍ക്കായി കേരളത്തില്‍ ആവശ്യക്കാരേറി വരികയാണ്. ഏകദേശം മൂന്ന് വര്‍ഷത്തോളം സമയമെടുത്താണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും കൂടിയായ സണ്ണിക്കുട്ടി എബ്രഹാം ഈ പുസ്തകം തയാറാക്കിയത്. ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള ഓര്‍മ്മകകളുടെ തുടക്കം കോളേജ് കാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്ന് പ്രശസ്ത നടന്‍ മമ്മൂട്ടി പുസ്തകത്തിലെ ആദ്യ പേജില്‍ ‘അപൂര്‍വ്വതക്കൊരു ആമുഖത്തില്‍’ പറയുന്നുണ്ട്.

‘കാലം സാക്ഷിയുടെ കേട്ടെഴുത്തും ചര്‍ച്ചയും കൂടുതല്‍ നടന്നത് ജഗതിയിലെ പുതുപ്പള്ളി ഹൗസിലാണ്. പ്രാതലും ഇടക്കിടെ ചായയുമായി ഭാര്യ മറിയാമ്മ ആന്റി കൂടെ നിന്നു. ആന്റിയുടെ ഭക്ഷണത്തിനു ഒരു പ്രത്യേകതയുണ്ട് അടുപ്പില്‍ നിന്ന് നേരെ തീന്‍ മേശയിലേക്കാണ് തീച്ചൂട് എന്നാണ് ആന്റി പറയുക. ചൂടോടെ കഴിച്ചാലാണ് ശരിയായ രുചി കിട്ടുക എന്ന് മറിയാമ്മ ആന്റി പറയാറുണ്ട്’ എന്ന് എഴുത്തുകാരന്‍ സ്മരിക്കുന്നു. മറിയാമ്മ ഉമ്മനും മക്കള്‍ മൂന്നുപേര്‍ക്കും മാതൃഭൂമിക്കുമുള്ള പ്രത്യേകം നന്ദി എഴുത്തുകാരന്‍ എടുത്തുപറയുന്നു.

‘കാലം സാക്ഷി’ എന്ന പുസ്തകം രാഷ്ട്രീയ ഭേദമന്യേ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. പുസ്തകത്തിന്റെ കോപ്പികള്‍ ലോകം മുഴുവനും ഇപ്പോള്‍ അനായാസം ലഭ്യമാമാണ്. ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയുടെ രചനയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ലഭിച്ച ബഹുമതിയായി താന്‍ കരുതുന്നതായി എഴുത്തുകാരന്‍ പറയുന്നു. ഇങ്ങനെയൊരു പുസ്തകം ജനഹൃദയങ്ങളില്‍ എത്തിച്ചതില്‍ ഉമ്മന്‍ചാണ്ടിയെ സ്നേഹിക്കുന്ന പ്രവാസി മലയാളികളും എഴുത്തുകാരനോട് കടപ്പെട്ടിരിക്കുന്നു.