പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു. ക്രിസ്ത്യാനികളായ 47 പേരും ഒപ്പം അംഗത്വം എടുത്തു. എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലിമിസടക്കമുള്ള പുരോഹിതന്മാരും പങ്കെടുത്തു
നാടാകെ വികസനം വന്നതുകൊണ്ടാണ് മോദി വീണ്ടും വീണ്ടും അധികാരത്തിൽ എത്തുന്നത്. അയോധ്യ കൊണ്ട് മാത്രമാണ് മോദി അധികാരത്തിൽ വന്നതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. മറിയക്കുട്ടി ആണ് കേരളത്തിലെ കാര്യങ്ങൾ കൃത്യമായി പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.
orthodox Church Secretary Fr. Shyju Kurian joins BJP