അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് ലിബിയയിൽ 60 പേർ കൊല്ലപ്പെട്ടു


അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് ലിബിയൻ തീരത്ത് അപകടത്തിൽപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം അറുപതിലധികം പേർ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു.

ലിബിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള സുവാരയിൽ നിന്ന് ശനിയാഴ്ച 86 പേരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നുവെന്ന് കരുതുന്നു. കാണാതാവുകയോ മരിക്കുകയോ ചെയ്തവരിൽ ഭൂരിഭാഗവും നൈജീരിയ, ഗാംബിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

25 ഓളം പേരെ രക്ഷപ്പെടുത്തി ലിബിയൻ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഐഒഎം ഓഫിസ് പറഞ്ഞു. മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് പ്രവേശിക്കാൻ കുടിയേറ്റക്കാർ ശ്രമിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ലിബിയ. ലോകത്തിലെ ഏറ്റവും അപകടകരമായ മൈഗ്രേഷൻ റൂട്ടുകളിൽ ഒന്നാണിത്. ഐഒഎം കണക്കുകൾ പ്രകാരം ഈ വർഷം മാത്രം 2,200 കുടിയേറ്റക്കാർ ഇവിടെ മുങ്ങിമരിച്ചു.

കഴിഞ്ഞ ജൂണിൽ ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് 750 അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അറുനൂറിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം തന്നെ ഏതാണ്ട് ഒന്നരലക്ഷം ആളുകൾ അഭയാർഥികളായി ഇറ്റലിയിൽ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Over 60 Migrants Feared Dead Off Libya Coast After Boat Sinks

More Stories from this section

family-dental
witywide