ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍: പിടിയിലായ പത്മകുമാറിന്റെ മകള്‍ ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള യൂട്യൂബ് വ്‌ളോഗര്‍

കൊല്ലം: കേരളക്കരയെയാകെ ഒരു രാത്രി ഉറങ്ങാന്‍ വിടാതെ ആറുവയസുകാരിയുടെ തിരോധാനത്തിനു പിന്നാലെ പായിച്ച സംഭവത്തിലെ കസ്റ്റഡിയിലായ ആസൂത്രകന്റെ മകള്‍ യൂട്യൂബിലെ താരം. അച്ഛന്‍ പത്മകുമാറും അമ്മ എം.ആര്‍ അനിതാ കുമാരിയും മകള്‍ അനുപമയും കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യലിനു വിധേയമാകുകയാണ്.

‘അനുപമ പദ്മന്‍’ എന്ന യൂട്യൂബ് ചാനലുള്ള ഈ ഇരുപത്കാരിക്ക് 4.99 ലക്ഷം ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അനുപമയ്ക്ക് 14,000 ഫോളോവേഴ്സ് ഉണ്ട്.

ഹോളിവുഡ് താരങ്ങളുടേയും സെലിബ്രിറ്റികളുടേയും വൈറലായ വീഡിയോകളുടെ പ്രതികരണ വീഡിയോകളും ഷോട്ടുകളുമാണ് കൂടുതലായും പോസ്റ്റ് ചെയ്യുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ഇതുവരെ 381 വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാന വീഡിയോ ഒരു മാസം മുമ്പാണ് വന്നിട്ടുള്ളത്. പ്രധാന വീഡിയോകളെല്ലാം അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷിയാനെക്കുറിച്ചാണ്.

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചതായി കരുതുന്ന പോളച്ചിറ തെങ്ങിന്‍തോട്ടത്തിലെ ഫാംഹൗസില്‍ റംബൂട്ടാന്‍ വിളവെടുപ്പിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല.

തട്ടിക്കൊണ്ടുപോകല്‍ വലിയ രീതിയിലുള്ള വാര്‍ത്താ പ്രാധാന്യം നേടുകയും പ്രതികള്‍ പിടിയിലാകാതിരിക്കുകയും ചെയ്തപ്പോള്‍ കേരളാ പൊലീസ് അതിന്റെ പേരില്‍ നിരവധി പഴികള്‍ കേട്ടിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ റൂട്ടൊന്നു മാറ്റിപ്പിടിച്ച കേരളാ പൊലീസ് ഇന്നലെ സംഭവത്തില്‍ അനുപമയേയും കുടുംബത്തേയും തമിഴ്‌നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈരുദ്ധ്യങ്ങളുള്ള പല മൊഴികളാണ് അനുപമയുടെ അച്ഛന്‍ പത്മകുമാര്‍ പൊലീസിന് നല്‍കിയിരുന്നത്. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛനെപ്പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയായിരുന്നു പത്മകുമാറും കുടുംബവും ചോദ്യം ചെയ്യലില്‍ ആദ്യ പ്രതികരണങ്ങള്‍ നടത്തിയത്. എന്നാല്‍ ഒടുവിലായി പുറത്തുവരുന്നത് വന്‍ സാമ്പത്തിക ബാധ്യത മറികടക്കാന്‍ കുടുംബം കണ്ടെത്തിയ വഴിയാണ് തട്ടിക്കൊണ്ടുപോകലും മോചന ദ്രവ്യം ആവശ്യപ്പെടലുമെന്നാണ്.

More Stories from this section

family-dental
witywide