‘ഇനി മിസ്റ്റർ ആൻഡ് മിസിസ്’; ബോളിവുഡ് താരം പരിനീതി ചോപ്ര വിവാഹിതയായി

ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. രാജസ്ഥാനിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് ദിവസം നീണ്ടു നിന്ന ചടങ്ങുകൾ ആരംഭിച്ചത് സെപ്തംബർ 22 നാണ്. റിപ്പോർട്ടുകൾ പ്രകാരം, വെള്ളി, ശനി ദിവസങ്ങളിൽ ചൂര, ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകൾ എന്നിവ നടന്നു. തുടർന്ന് സെപ്റ്റംബർ 24 ന് വിവാഹവും. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. ചിത്രങ്ങൾ പരിനീതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

തങ്ങളുടെ വിവാഹത്തിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് പ്രിനീതി എഴുതി, “ബ്രേക്ക്ഫാസ്റ്റ് ടേബിളിലെ ആദ്യത്തെ ചാറ്റ് മുതൽ, ഞങ്ങളുടെ ഹൃദയം അറിഞ്ഞു. ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു.. ഒടുവിൽ മിസ്റ്റർ ആൻഡ് മിസ്സിസ് ആകാൻ ഭാഗ്യമുണ്ടായി!” രാഘവ് ഇല്ലാതെ തനിക്കോ താനില്ലാതെ രാഘവിനോ ജീവിക്കാനാകില്ല എന്നും എന്നേക്കുമുള്ള തങ്ങളുടെ യാത്ര ആരംഭിച്ചുവെന്നും പരിനീതി കുറിച്ചു.

ലണ്ടനിൽ പഠിക്കുന്ന സമയത്താണ് പരിനീതി ചോപ്രയും രാഘവ് ചദ്ദയും സുഹൃത്തുക്കളായതെന്നാണ് റിപ്പോർട്ട്. നടി മാഞ്ചസ്റ്റർ ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ്, ഫിനാൻസ്, ഇക്കണോമിക്സ് എന്നിവയിൽ ട്രിപ്പിൾ ഓണേഴ്സ് ബിരുദം നേടി. എന്നാൽ രാഘവ് ഛദ്ദ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (എൽഎസ്ഇ) ആണ് പഠിച്ചത്.

ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നത്. വിവാഹശേഷം പരിനീതിയും ഛദ്ദയും രണ്ട് വിവാഹ സത്കാരങ്ങൾ ഒരുക്കുന്നുണ്ടെന്നാണ് സൂചന. ഒന്ന് ഡൽഹിയിലും മറ്റൊന്ന് മുംബൈയിലും.

More Stories from this section

family-dental
witywide