ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊനായ പാസഡീന മലയാളി അസോസിയേഷന്റെ (പിഎംഎ) 33 – മത് വാര്‍ഷികവും ഓണാഘോഷവും (ഓണ നിലാവ്) ഒക്ടോബര്‍ 7 നു ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ഹാളില്‍ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും. അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, താലപ്പൊലി, തിരുവാതിര, പുലികളി, ചെണ്ട മേളം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഓണനിലവിനു മാറ്റു കൂട്ടുമെന്ന് സംഘാടകര്‍ അറിയിച്ചു.
ക്രിസ്മസ് കാരള്‍ റൗണ്ട്‌സില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍നിന്നും നാട്ടില്‍ ചികിത്സ സഹായം ആവശ്യമുള്ള പത്തോളം കുടുംബങ്ങള്‍ക്ക് എല്ലാ വര്‍ഷവും ധന സഹായം ചെയ്തും അമേരിക്കയിലും കേരളത്തിലും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മറ്റു സംഘടനകള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനമാണ് പിഎംഎ നടത്തിക്കൊണ്ടിരിക്കുന്നത്. വാര്‍ഷിക ആഘോഷങ്ങളിലും പിക്‌നിക്കിലും പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭക്ഷണമുള്‍പ്പടെ എല്ലാം സൗജന്യമാക്കുന്നതിനു പിഎംഎ എപ്പോഴും ശ്രദ്ധിക്കുന്നു.
പ്രസിഡന്റ്/കോഓര്‍ഡിനേറ്റര്‍ ജോമോന്‍ ജേക്കബ്, സെക്രട്ടറി സലിം അറയ്ക്കല്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബാബു കൂടത്തിനാലില്‍, തോമസ് ഉമ്മന്‍, ആന്റണി റെസ്റ്റം , രാജന്‍ ജോണ്‍, ഈശോ ഏബ്രഹാം, റിച്ചാര്‍ഡ് ജേക്കബ്, ജോഷി വര്‍ഗീസ്, ബിജോയ് സഖറിയാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്. ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറില്‍ പരം കുടുംബങ്ങള്‍ പങ്കെടുക്കുന്ന ഈ ആഘോഷത്തില്‍ നാനൂറു പേര്‍ക്കുള്ള വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
ഡക്ട് ക്ലീനിങ്, സ്പൈസി കറീസ്, റിയല്‍റ്റര്‍ അലക്‌സ് പാപ്പച്ചന്‍ (എംഐഎച്ച് റിയല്‍റ്റി), ചാണ്ടപ്പിള്ള മാത്യൂസ് (TWFG ഇന്‍ഷുറന്‍സ് ) റിയല്‍റ്റര്‍ വിനോദ് ഈപ്പന്‍ തുടങ്ങിയവര്‍ ഈ ആഘോഷത്തിന്റെ സ്പോണ്‍സര്‍മാരാണ്.