പത്താന്‍കോട്ട് ഭീകരാക്രമണ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനില്‍ വെടിയേറ്റു മരിച്ചു

ഇസ്ലമാബാദ്: 2016ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ പള്ളിയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.

41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന്പത്താന്‍കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ  പ്രധാന സൂത്രധാരനുയിരുന്നു. സിയാല്‍കോട്ടില്‍ നിന്നുള്ള ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പാക്കാന്‍ നാല് ജെയ്ഷെ ഭീകരരെ പത്താന്‍കോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു.

ലത്തീഫ് 1994 നവംബറില്‍ യുഎപിഎ പ്രകാരം ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യയില്‍ അറസ്റ്റിലായിരുന്നു. ഇന്ത്യയില്‍ ശിക്ഷ അനുഭവിച്ച ശേഷം 2010ല്‍ വാഗ വഴി പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു. 2010-ല്‍ മോചിതനായ ശേഷം ലത്തീഫ് പാകിസ്ഥാനില്‍ തിരിച്ചെത്തി ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുകയായിരുന്നു.

1993ല്‍ കശ്മീരിലെ ഹസ്രത്ബാല്‍ പള്ളി കൈയേറി ഉപരോധിച്ചപ്പോള്‍ അവിടെ തമ്പടിച്ചിരുന്ന തീവ്രവാദികളില്‍ ഒരാളായിരുന്നു ലത്തീഫ്. ചര്‍ച്ചകള്‍ക്ക് ശേഷം തീവ്രവാദികളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചതോടെ ആണ് ഉപരോധം അവസാനിച്ചത്.

തുടര്‍ന്ന് കരാറിന്റെ ഭാഗമായി ജമ്മുവിലെ ആര്‍എസ് പുര അതിര്‍ത്തിയിലൂടെ ലത്തീഫിനെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. അധികം വൈകാതെ ലത്തീഫിനെ ഇന്ത്യന്‍ സുരക്ഷ സേന പിടികൂടി. എയര്‍ഇന്ത്യ വിമാനം ഹൈക്കാജ് ചെയ്ത് കാണ്ഡഹാറില്‍ എത്തിയശേഷം ഹൈജാക്കര്‍മാര്‍ ആദ്യം മോചിപ്പിക്കാന്‍ ആവശ്യപ്പെട് തീവ്രവാദികളുടെ പേരുകളില്‍ ലത്തീഫും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Pathankot attack mastermind, Shahid Latif, killed by unidentified gunmen in Pak

More Stories from this section

family-dental
witywide